നവ് രത്തൻ കുറുമ (നവ രത്ന) / Nav Ratan Khorma
by Zubeer Yadoo
ഇതൊരു മുഗൾ വിഭവം ആണ്. അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിൽ ചക്രവർത്തിയും അദ്ദേഹത്തിന്റെ 9 ഉപദേഷ്ടാക്കളും ആഴ്ചയിൽ ഒരിക്കൽ ഉള്ള നയതന്ത്ര കൂടിക്കാഴ്ചയിൽ അവർക്കുവേണ്ടി കൊട്ടാര പാചകക്കാരൻ ഉണ്ടാക്കിയിരുന്ന വിശിഷ്ടമായ ഒരു വിഭവമായിരുന്നു ഇതെന്ന് വാമൊഴി. അന്നത്തെ ആളുകൾ ആരും ഇന്നില്ലാത്തതു കൊണ്ട് നമുക്കറിയില്ല എന്താ സത്യം എന്ന്. അവരെ 9 രത്‌നങ്ങൾ( 9 gems)എന്നത്രെ പറഞ്ഞിരുന്നത്. അവരിൽ പ്രധാനികൾ ആയിരുന്നല്ലോ നമ്മുടെ ബീർബൽ , മഹാ സംഗീതജ്ഞനായ, മേഘമൽഹാർ രാഗം പാടി മഴ പെയ്യിച്ച, ദീപക് രാഗം പാടി വിളക്കുകൾ തെളിയിച്ച നമ്മുടെ താൻസൻ.
എന്താണെങ്കിലും സംഭവം രാജകീയം തന്നെ. എനിക്കിതു ബട്ടർ നാൻ പറാട്ട ചപ്പാത്തി പാലപ്പം എന്നിവയുടെ കൂടെ കഴിക്കാൻ നല്ല ഇഷ്ട.
Ingredients :
I used 6 vegetables and 3 fruits
1. Potato
2. Carrot
3. Beans
4. Cauliflower
5. Corn
6. Peas
7. Pineapple cubes 1/2 cup
8. Apple 1
9. Grapes 5-6
ഫ്രഷ് മുന്തിരി എന്റെ കയ്യിൽ ഇല്ലാരുന്നു വാങ്ങുന്നതിനു മുൻപ് ഫ്രഷ് മുന്തിരി കൂടി ഇട്ടു മിക്സ് ചെയ്യുക. ഇഷ്ടമാണെങ്കിൽ സെർവ് ചെയ്യുമ്പോൾ മാതള നാരങ്ങാ കൂടി മുകളിൽ ഇട്ടു സെർവ് ചെയ്യാം.
Cut all the veg and fruits small cubes. 2 cups of veggies ( my 1 cup = 236 ml)
1. Cashew 10
2. Almonds sliced 1 tablespoon
3. Raisins 2 tablespoon
4. Paneer cubes 100gm
5. Cream. 2 1/2 cup ( 2 cup cream dilute with 1/2 cup of hot water and add in to curry)
If you don’t have cream
Option 1:
use full fat milk
And boil it lil more time till gets creamy consistency.
Option 2: take 10 cashews boil it for 5 minutes. When it’s cool down make a paste out of it.
6. Saunf powder (fennel)
7. Garam masala
8. Cumin powder.
9. Pepper powder
10. Coriander powder
11. Cilantro
Whole spices(2-3 cardamom 2-3cloves 1 cinnamon stick small 2 bay leaf, 1 teaspoon shajeera)
12. Butter 3 cubes.
13. Brown sugar 1/2 tsp
14. Ginger and garlic nicely chopped 1 tsp
15. Onion 1/2 small cubes
16. Green chilly 1 ( it’s very mild dish but if you like you can add more chilly up to your spice level)
17. Salt to Taste
All masala powders 1/2 tsp
Saffron strands 2-3
അപ്പോൾ എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം. കറി വയ്ക്കുന്ന പത്രം എടുത്തു രണ്ടു cube ബട്ടർ എടുത്തു മീഡിയം തീയിൽ വച്ച് ചൂടാക്കുക. അതിൽ പനീറും കശുവണ്ടിയും മുന്തിരിയും വേറെ വേറെ വറുത്തു മാറ്റുക. ഒരു ക്യൂബ് ബട്ടർ കൂടി ഇട്ടു രണ്ടു ഏലയ്ക്ക രണ്ടോ മൂന്നോ ഗ്രാമ്പൂ ഒരു ചെറിയ കഷ്ണം കറുവ പട്ട അര ടീസ്പൂൺ ഷാജീരകം ഇട്ടു പൊട്ടി കഴിയുമ്പോൾ ഒരു പകുതി സവോള വളരെ ചെറിയ ക്യൂബ്സ് ആയിട്ടരിഞ്ഞതും ഒരു പച്ചമുളക് നെടുകെ കീറിയതും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി വളരെ ചെറുതായി കൊത്തി അരിഞ്ഞതും (കൂടുതൽ ചേർക്കരുത്‌ ) ഇട്ടു നന്നായി വഴറ്റി പച്ചമണം മാറുമ്പോൾ പൊടികൾ ഇട്ടു നന്നായി ഒരു മിനിറ്റ് ഫ്രൈ ചെയ്യുക.അതിലേക്കു
പച്ചക്കറികളും പൈൻ ആപ്പിൾ ഇട്ടു നന്നായി ആപ്പിൾ ഇട്ടു നന്നായി യോജിപ്പിച്ചു ചെറിയ തീയിൽ ഒരു അഞ്ചു മിനിട്ടു അടച്ചു വയ്ക്കുക. ഇടയ്ക്കു ഒന്ന് ഇളക്കി കൊടുക്കുക.
ഇതിലേക്ക് ഒരു രണ്ടു മൂന്നു കുങ്കുമപ്പൂ കൂടി ഇട്ടു കൊടുത്തു രണ്ടു കപ്പ് ക്രീം ചേർത്ത് നന്നായി ഇളക്കി അടച്ചു വച്ച് മീഡിയം തീയിൽ ഒരു പത്തു മിനിറ്റ് വേവിക്കുക ഇടയ്ക്കു ഇളക്കി ഇട്ടു കൊടുക്കുക, അപ്പോൾ കുറച്ചു മല്ലി ഇല ഫ്രൈ ചെയ്തു വച്ചിരിക്കുന്ന പനീർ കശുവണ്ടി മുന്തിരി ബദാം കൂടി ചേർക്കുക. Add pepper powder here. കഷ്ണങ്ങൾ വെന്തു ഉടയരുത് . വെന്തു കഴിയുമ്പോൾ 1/2 ടീസ്പൂൺ പഞ്ചസാര ബാക്കി ഇരിക്കുന്ന ക്രീം ചേർത്ത് നന്നായി യോജിപ്പിച്ചു മല്ലിയില വിതറി വാങ്ങി വയ്ക്കുക വയ്ക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post