പാൽ കപ്പയും ചിക്കൻ ഉള്ളീം മുളകും താളിച്ചത്
Recipe by Remya Prabhath
പാൽകപ്പ :
കപ്പ ആദ്യം കുറച്ച് വെള്ളം ചേർത്ത് തിളപ്പിച്ച് വെള്ളം ഊറ്റി കളയുക. ശേഷം വെള്ളം ചേർത്ത് വേവിക്കാൻ വയ്ക്കുക. പകുതി വെന്തു വരുമ്പോൾ തേങ്ങ രണ്ടാം പാൽ ചേർത്ത് ഉപ്പും ചേർത്ത് വേവിച്ച് വറ്റിച്ച് എടുക്കുക. അതിലേയ്ക്ക് ഒന്നാം തേങ്ങാപാൽ ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ഉണക്ക മുള്കും വേപ്പിലയും ചേർത്ത് വഴറ്റിയ ശേഷം വേവിച്ച കപ്പയിൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക
ചിക്കൻ ഉള്ളീം മുളകും താളിച്ചത് :
ചിക്കൻ ഇഞ്ചി വെളുത്തുള്ളി മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് ചേർത്ത് വറ്റിച്ചെടുക്കുക. ചതച്ചെടുത്ത ചെറിയ ഉള്ളിയും ഉണക്ക മുളകും വേപ്പിലയും വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്ത ശേഷം ഉപ്പും മഞ്ഞൾ പൊടി മുളകു പൊടിയും ചേർത്ത് വഴറ്റിയ ശേഷം വേവിച്ച ചിക്കനും ചേർത്ത് ഒന്നു ഫ്രൈ ചെയ്യുക. ഗ്രേവി ആയിട്ട് വേണമെങ്കിൽ കുറച്ചു വെള്ളവും കൂടി ചേർത്ത് വേവിക്കുക.

https://youtu.be/03X0bGk3sn0

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post