ആവിയിലൊരു കിടിലൻ കസ്റ്റാർഡ് കേക്ക് പുഡ്ഡിംഗ്

പഞ്ചസാര കാരമേൽ ചെയ്യാൻ
പഞ്ചസാര1/2cup

കസ്റ്റാർഡ് പുഡ്ഡിംഗ് ഉണ്ടാക്കാൻ
പാല് 1cup
വാനില എസ്സെൻസ് 1/2tsp
മുട്ട 3
പഞ്ചസാര 1/2cup

കേക്ക് ഉണ്ടാക്കാൻ
മുട്ട 3
പഞ്ചസാര 1/3cup
വാനില എസ്സെൻസ് 1/2tsp
മൈദാ 1cup
ബേക്കിങ് പൌഡർ 1/2tsp
പാൽപ്പൊടി 1tbsp
ഒരു നുള്ളു ഉപ്പ്
വെജിറ്റബിൾ ഓയിൽ 1/3cup

പഞ്ചസാര കാരമല് ആക്കുക. ഇത് കേക്ക് ഉണ്ടാക്കുന്ന പാത്രത്തിലേക്കു ഒഴിച്ച് സ്പ്രെഡ് ചെയ്‌തു മാറ്റിവെക്കുക.
പഞ്ചസാര, പാല്, വാനില എസ്സെൻസ്, മുട്ട ഇതെല്ലം കൂടെ മിക്സ് ചെയ്തു പുഡിങ് പാത്രത്തിൽ കാരമേൽ ഷുഗറിന്റെ മുകളിലേക്കു അരിച്ചു ഒഴിക്കുക.
മുട്ട വെള്ളയും, മഞ്ഞയും വേർതിരിക്കുക. വെള്ള ബീറ്റർ വെച്ച് പതപ്പിക്കുക. അതിലേക്കു പഞ്ചസാര ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക, വാനില എസ്സെൻസ് ഓയിൽ ചേർക്കുക, ചെറുതായിട്ട് ഒന്ന് ബീറ്റർ വെച്ച് മിക്സ് ചെയ്യുക. അതിലേക് മഞ്ഞ ചേർത്ത് മിക്സ് ആകുക. മൈദാ, ബേക്കിങ് പൌഡർ, ഉപ്പ്, പാൽപ്പൊടി മിക്സ് ചെയ്തു അരിപ്പയിലൂടെ അരിച്ചു മുട്ട മിക്സിലേക്കു സാവധാനം ചേർക്കുക.ഗ്യാസ് ന്റെ മുകളി വലിയൊരു പാത്രത്തിൽ ഒരിഞ്ചു കനത്തിൽ വെള്ളം തിളപ്പിക്കുക. അതിലേക്കു ഒരു തട്ട് വെച്ച് കൊടുക്കുക. അതിന്റെ മുകളിൽ കേക് മിശ്രിതം വെക്കുക, ഒരു ഫോയിൽ വെച്ച് ലൂസായി കവർ ചെയ്യുക ഇതിനി പത്രം അടച്ചു ഒരു 45-50 മിനുട്സ് ചെറുതീയിൽ ബേക് ചെയ്തു എടുക്കാം.


Recipe by: Shajina Jabir


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post