ഗ്രീൻ ചിക്കൻ

1: ചിക്കൻ : 1 kg
2: ഇഞ്ചി ചെറുതായി അറിഞ്ഞത് : 1 tbl spoon
3: വെളുത്തുള്ളി ചെറുതായി അറിഞ്ഞത് : 1 tbl spoon
4: പട്ട : 1" കഷ്ണം
5: ഏലക്ക : 4 എണ്ണം
6: ഗ്രാമ്പൂ : 3 എണ്ണം
7: തക്കോലം : 1 പൂവ്
8: പച്ചമുളക് : ആവശ്യത്തിന് (മുളക് പോടി ചേർക്കുന്നില്ല )
9: മല്ലിപ്പൊടി : 2 tbl spoon
10: മഞ്ഞൾ പൊടി 1/2 tsp
11: മല്ലിയില : രണ്ടു പിടി
12: പുതിന : 1/2 പിടി
13: കസൂരി മേത്തി : ഒരു tbl spoon
14: തൈര് അധികം
പുളിക്കാത്തത്: 2 cup
15: സവാള: 2
അണ്ടിപ്പരിപ്പ് : 10 എണ്ണം
വെളുത്ത എള്ള് : ഒരു tsp
എണ്ണ : ആവശ്യത്തിന്

ചിക്കൻ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് മുക്കാൽ ഭാഗം വേവിച്ചു മാറ്റി വക്കുക
അണ്ടിപ്പരിപ്പും എള്ളും വെള്ളത്തിൽ കുതിർത്തു മിക്സിയിൽ നന്നായി അരച്ച് വക്കുക..
4 മുതൽ 15 വരെയുള്ള ചേരുവകൾ മിക്സിയിൽ നന്നായി അരച്ച് വക്കുക
ഒരു പാൻ ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി ഗോൾഡൻ ബ്രൗൺ ആകുന്നതു വരെ വഴറ്റുക..
ശേഷം വേവിച്ചു വച്ച ചിക്കൻ ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റുക..
അരച്ച് വച്ച ഗ്രീൻ മസാലയും ഉപ്പും ചേർത്ത് മീഡിയം flame ൽ 15 മിനുട്ട് വേവിക്കുക (ആവശ്യത്തിന് വെള്ളം ചേർത്ത് കൊള്ളണം )
ശേഷം അണ്ടിപ്പരിപ്പും എള്ളും ചേർത്തരച്ച പേസ്റ്റ് ചേർത്ത് രണ്ടു മിനിറ്റ് കഴിഞ്ഞു വാങ്ങാവുന്നതാണ്...
ടേസ്റ്റി ഗ്രീൻ ചിക്കൻ റെഡി 


Recipe by Louie Premraj

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post