വളരെ എളുപ്പം തയ്യാറാക്കാവുന്ന രീതി.

മട്ടണ്‍ മസാല ആദ്യം തയ്യാറാക്കുക.
മട്ടണ്‍ 1 കിലോ
സവാള – 3-4
വെളുത്തുള്ളിയും ഇഞ്ചിയും അരച്ചത്‌ ഓരോ ടേബിള്‍ സ്പൂണ്‍ വീതം
പച്ചമുളക് – 5
ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും പേസ്റ്റ് ആക്കുക
തക്കാളി - 2 എണ്ണം അരിഞ്ഞത്
പുതിനയിലയും മല്ലിയിലയും അരിഞ്ഞത് ഓരോ പിടി വീതം
നാരങ്ങാ നീര് – ഒന്നിന്റെഞ
മുളക് പൊടി - ½ ടേബിള്‍ സ്പൂണ്‍
മഞ്ഞള്പൊടി - 1/2 ടീസ്പൂണ്‍
ഗരം മസാല – ¼ ടേബിള്‍ സ്പൂണ്‍
മല്ലിപൊടി – ¼ ടേബിള്‍ സ്പൂണ്‍
ബിരിയാണി മസാല – 2 ½ ടേബിള്സ്പൂപണ്‍.
എണ്ണ ആവശ്യത്തിന്‌ ,ഉപ്പ് പാകത്തിന്
(തക്കാളി /തൈര് (ഇഷ്ടാനുസരണം ))

അല്പം ഉപ്പും മഞ്ഞള്പൊ(ടിയും ഗരം മസാലയും പുരട്ടി മട്ടണ്‍ ചെറുതായി ഒന്ന് വറതിട്ടു വേണം മസാല ഉണ്ടാക്കാന്‍.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞു വെച്ചിരിയ്ക്കുന്ന സവാള വഴറ്റണം, നന്നായി വഴന്നു കഴിയുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേര്ത്ത്പച്ചമണം മാറുന്ന വരെ വഴറ്റുക,തക്കാളി അരിഞ്ഞതും,പുതിനയിലയും മല്ലിയിലയും വഴറ്റി മുളക് പൊടിയും മല്ലിപൊടിയും ബിരിയാണി മസാലയും മഞ്ഞള്പൊടിയും ചേര്ത്തു മട്ടനും ച്വേര്ത്തു് ഉപ്പും ഇട്ടു ഇളക്കി അല്പം നാരങ്ങാ നീരും ചേര്ത്ത് അടച്ചു വയ്ക്കുക.വറതത് ആയതിനാല്‍ 15മിനിറ്റ് കഴിഞ്ഞു തീയ് അണയ്ക്കുക.മട്ടണ്‍ മസാല തയ്യാര്‍
മട്ടണ്‍ നല്ല വേവുള്ളത് ആണെങ്കില്‍ പ്രഷര്‍ കുക്ക്ചെയ്യാവുന്നതാണ്.

ബിരിയാണി ചോറ് തയ്യാറാക്കുന്ന വിധം :
ബസ്മതി അരി - 3 കപ്പ്‌ , ചൂട് വെള്ളം – 6 കപ്പ്‌

നെയ്യ്, കറുകപ്പട്ട 2 , .ഗ്രാമ്പൂ – 4 വയണയില 1 .ഏലക്ക – 2 നാരങ്ങാ നീര് , ഉപ്പ് .
അരി കഴുകി വെള്ളം വാലാന്‍ വയ്ക്കുക.പതിനഞ്ചു മിനിറ്റ് കഴിഞ്ഞു വെള്ളം നന്നായി തോര്ന്നു് കഴിയുമ്പോള്‍ ഒരു വട്ട പാത്രത്തില്‍ ഒരു സ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക .അതിലേക്കു കറുവപ്പട്ട,ഗ്രാമ്പൂ ,എലയക്ക, വയണയില എന്നിവ ഇട്ടു ആറു കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിനു ഉപ്പും ചേര്ത്ത് ഒരു നാരങ്ങാ നീര് പിഴിഞ്ഞ് ഒഴിച്ച് വെള്ളം തിളയ്ക്കുമ്പോള്‍ അരി ഇടുക.
നാരങ്ങാ നീര് ചേര്ത്താല്‍ അരി വെന്തു കിട്ടുമ്പോള്‍ ഒന്നിനൊന്നു തൊടാതെ കിട്ടും
വെള്ളം വറ്റുന്നതാണ് കണക്ക്.ഇപ്പോള്‍ അരി പാകത്തിന് വെന്തിട്ടുണ്ടാകും.

അലങ്കരിക്കാന്‍ :
സവാള അരിഞ്ഞു വറത്തത്- 1 അണ്ടിപരിപ്പ് - .15 ഉണക്കമുന്തിരിങ്ങ - 10 ,പുതിനയില, മല്ലിയില ,പൈന്‍ ആപ്പിള്‍ എസ്സന്സ്്
സാഫ്രോണ്‍ ,ഫുഡ്‌ കളര്‍ (വേണമെങ്കില്‍)
നെയ്യ്
ഇനി ഒരു പാന്‍ ചൂടാക്കി ഒരു സവാള അരിഞ്ഞതും .അണ്ടിപരിപ്പും ഉണക്കമുന്തിരിയും
നെയ്യില്‍ വറത്തു എടുക്കണം.

ഇനി ലെയര്‍ സെറ്റ് ചെയ്യണം
അതിനു ഒരു വട്ട പാത്രത്തില്‍ ഒരു ടീസ്പൂണ്‍ നെയ്യ ഒഴിയ്ക്കുക.എന്നിട്ട് വെന്ത ചോറ് നിരത്തിയിടുക,മട്ടണ്‍ മസാല നിരത്തുക.വീണ്ടും ചോറ് ഇടുക , അല്പം നെയ്യ് മുകളിലായി തൂവുക.അരിഞ്ഞു വച്ചിരിയ്ക്കുന്ന പുതിനയില ,മല്ലിയില, അണ്ടിപരിപ്പ്,കിസ്മിസ് എന്നിവ ഇടയില്‍ വിതറാം,ഇനി വീണ്ടും ചോറ് വിതറാം.ഇടയ്ക്കിടെ പൈന്‍ ആപ്പിള്‍ എസ്സന്സ്ചേര്ക്കുക .വീണ്ടും മട്ടണ്‍ മസാല നിരത്തിയിടുക, ചോറും നിരത്തുക.ഏറ്റവും മുകളിലായി .ഒരു ടീ സ്പൂണ്‍ നെയ്യ് ഇതിനു മുകളില്‍ തൂവി വറുത്തു മാറ്റി വെച്ചിരിക്കുന്ന സവാള ,അണ്ടിപരിപ്പ്,മുന്തിരി ഇവ ചേര്ക്കു ക .ഇടയ്ക്കെല്ലാം നെയ്യ് അല്പം ചേര്ക്കാം .മല്ലിയിലയും പുതിനയിലയും വിതറിയിട്ട് നല്ലത് പോലെ അടച്ചു ചെറിയ തീയില്‍ 15 മിനിട്ട് ദം ചെയ്യുക... തീയ് അണയ്ക്കുക ..രുചികരമായ മട്ടണ്‍ ബിരിയാണി തയ്യാര്‍. ..

(ബിരിയാണി സെറ്റ് ചെയ്യുമ്പോള്‍ ഇത്തിരി ഗരം മസാലയും ഇടയ്ക്കൊക്കെ ഇട്ടാല്‍ നല്ല മണവും രുചിയും കിട്ടും.സാഫ്രോണ്‍ അല്പം ചൂട് ആറിയ വെള്ളത്തില്‍ കലക്കിയത് ഒരു പിടി ചോറില്‍ മിക്സ്‌ ചെയ്തു ചേര്ക്കു ക.)
ഫുഡ്‌ കളര്‍ വേണമെങ്കില്‍ ചേര്ത്താ ല്‍ മതി,അലങ്കരിക്കാന്‍ ആയി ഒരു പിടി ചോറില്‍ മാത്രേ ഞാന്‍ ചേര്ക്കു കയുള്ളൂ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post