ഫലാഫെൽ 
ചേരുവകൾ
വെള്ളക്കടല: 1 കപ്പ്
മല്ലി ഇല: 2 കൈപ്പിടി
വെളുത്തുള്ളി: 5
സവാള: ഒന്ന് ചെറുത്
ജീരകപൊടി: 3/4 ടീസ്പൂൺ
മല്ലിപൊടി: 1/2 ടീസ്പൂൺ
മുളകുപൊടി: 1/2 ടീസ്പൂൺ
പച്ചമുളക്: 3-4
കുരുമുളക് പൊടി: 1/2 ടീസ്പൂൺ
ബേക്കിംഗ് സോഡ: 1/2 ടീസ്പൂൺ
ഉപ്പ്: ആസ്വദിക്കാൻ
നാരങ്ങ നീര്: 1 Tbsp
വെള്ളക്കടല 24 മണിക്കൂർകുതർത്തുക.
കടലയിൽ നിന്ന് നന്നായി വെള്ളം കളയുക. ഇനി അരിഞ്ഞ സവാള, വെളുത്തുള്ളി, മല്ലിയില, ഉപ്പ്, ജീരകം, മല്ലി, കുരുമുളക്, മുളകുപൊടി, ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നന്നായി ഇളക്കുക.
ഇപ്പോൾ ഇത് ഒരു ഫുഡ് പ്രോസസറിൽ ഇടുക എന്നിട്ട്
എല്ലാ ചേരുവകളും ഒരുമിച്ച് പൾസ് ചെയ്യുക. തരു തരുപ്പോടെ അരയ്ക്കുക.അമിതമായി പ്രോസസ്സ് ചെയ്യരുത്, പേസ്റ്റായി മാറാൻ പാടില്ല ...
ഇനി മിശ്രിതം ഒരു പാത്രത്തിൽ മാറ്റുക. ഉപ്പ് ക്രമീകരിക്കുക ...
ഇനി പാത്രം പ്ലാസ്റ്റിക് റാപ് കൊണ്ട് മൂടി 1-2 മണിക്കൂർ ശീതീകരിക്കുക.
ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കുക..
അതേസമയം, ഫലാഫൽ മിശ്രിതം round ബോളുകളാക്കുക.
എണ്ണ ചൂടായി കഴിഞ്ഞാൽ falafel ഇട്ട് ഇരുവശത്തും സ്വർണ്ണനിറം ആവുംവരെ ഫലാഫെലുകൾ ഫ്രൈ ചെയ്യുക.
രുചികരമായ falafel റെഡി

Recipe by : Krishnendu Renadiv‎

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم