Latest Recipes

Non Vegetarian

Vegetarian Recipes

Eggetarian Recipes

Nadan Vibhavangal

Palaharangal

Advertise Space

English Recipes

Healthy Recipes

Pickle - Chammanthi Recipes

Latest Recipes

By
ബീഫ് കറി / Beef Curry
ബീഫ് എല്ലുള്ളത് : ഒരു കിലോ 
സവാള : 4 എണ്ണം
തക്കാളി : 2 എണ്ണം
പച്ചമുളക് : 4 എണ്ണം
ഇഞ്ചി : ഒരു വലിയ കഷ്ണം
വെളുത്തുള്ളി : 10 -12 അല്ലി
മുളക് പൊടി : ഒരു ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി : 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി : അര ടീസ്പൂണ്‍
കുരുമുളക് പൊടി : 1 ടി സ്‌പൂൺ
പെരുംജീരകം പൊടി : 1 ടി സ്പൂണ്‍
ഗരം മസാല പൊടി : അര ടി സ്‌പൂൺ
വെളിച്ചെണ്ണ : 4 ടേബിൾ സ്പൂൺ
തേങ്ങ കൊത്ത്
വെള്ളം
ഉപ്പ്‌
മല്ലി ഇല
കറിവേപ്പില
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്കു വെളുത്തുള്ളി, ഇഞ്ചി , പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ചെറുതായി നിറം മാറി തുടങ്ങുമ്പോൾ സവാള ചേർത്ത് നന്നായി വഴറ്റുക. നിറം മാറി വരുമ്പോൾ തീ നന്നായി കുറച്ചു മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, പെരും ജീരകം പൊടി, കാൽ ടി സ്‌പൂൺ ഗരം മസാല പൊടി , അര ടീസ്പൂൺ കുരുമുളക് പോടി എന്നിവ ചേർത്ത് മസാലകളുടെ പച്ച മണം പോകുന്നവരെ വഴറ്റുക. ഇതിലേക്ക് തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക.
ഇനി ബീഫ് കഷണങ്ങൾ ഇട്ടു, ആവശ്യത്തിനു ഉപ്പും വെള്ളവും ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് ഒരു പ്രഷർ കുക്കറിലേക്ക്‌ മാറ്റുക. ബീഫ് നന്നായി വേവുന്നത് വരെ പ്രഷർ കുക്ക് ചെയ്യുക. ഞാൻ ഒരു വിസിൽ വന്ന് ഒരു 10 മിനിറ്റ് സിമ്മിൽ ഇട്ടു. ഇനി മൂടി തുറന്നു ചാറ് കുറുകുന്നത് വരെ തിളപ്പിക്കുക.
ഇനി ഇതെലേക്ക് ബാക്കി ഗരം മസാല പൊടിയും കുരുമുളക് പൊടിയും മല്ലി ഇലയും ചേർത്ത് തീ ഓഫ് ചെയ്യുക.
അവസാനമായി ഒരു പാനിൽ അൽപ്പം വെളിച്ചെണ്ണ ചൂടാക്കി അതിലേക്കു തേങ്ങ കൊത്തു ചേർത്ത് മൂപ്പിച്ചു ബീഫ് കറിയിലേക്ക് ചേർക്കാം. വേണമെങ്കിൽ തേങ്ങ കൊത്തു ബീഫിനോടൊപ്പം ചേർത്ത് കുക്കറിൽ വേവിച്ചും ചേർക്കാം.
By
Preetha Achari

ഉണക്ക കൊഞ്ചും മാങ്ങയും 

ഉണക്ക കൊഞ്ച് അഴുക്ക് ഒക്കെ കളഞ്ഞു ചെറുതായി ചൂടാക്കി തലയും വാലും കളഞ്ഞു കഴുകി വൃത്തിയാക്കി എടുക്കുക... അരമുറി തേങ്ങ തിരുമിയതും, മൂന്നാലു പച്ചമുളകും, അല്പം മഞ്ഞൾ പൊടിയും, മുളകുപൊടിയും, ഉപ്പും, ചെറിയ ഒരു കഷ്ണം ഇഞ്ചിയും(പൊടിയായി അരിഞ്ഞത്)പിന്നെ നല്ല പുളിയുള്ള മൂവാണ്ടൻ മാങ്ങ അരിഞ്ഞതും, കറിവേപ്പിലയും വൃത്തിയാക്കി വച്ച കൊഞ്ചിലേക്ക് ചേർത്ത് കൈകൊണ്ട് നന്നായി ഞെരടി അല്പം വെള്ളം ഒഴിച്ച് പററിച്ചെടുക്കുക..... കൊഞ്ചും മാങ്ങയും റെഡി.... ഇത്തിരി പച്ചവെളിച്ചെണ്ണ മുകളിൽ ഒഴിച്ചു കൊടുക്കുക
By


MUTTON IN TANGY GRAVY / ASAM PEDAS KAMBING
( MALAYSIAN DISH )

A: Oil for cooking
1/2 inch cinnamon
1 star anise
1 onion chopped
1 lemon grass crushed little
1/4 tsp fenugreek seeds

B: Things to grind into paste:-
10 dried chillies
1 onion large chopped
1 inch ginger
3 cloves garlic
1/2 inch fresh tumeric root
1/2 inch galangal
1/2 tsp shrimp paste
1/2 tsp fennel seeds
1/4 tsp cummin seeds

C: 500 gm mutton with bones
Water to cook

D:1 tbsp or more tamarind paste
2 kaffir lime leaves
Salt to tast
2 pinch sugar

E:Coriander leaves chopped

METHOD:
Heat up oil fry A until onion are light brown.
Add in B, fry until oil comes up.
In this add in C, cover and cook until mutton is half way cooked.
Last add D continue cooking until mutton is cooked with gravy.
Garnish with coriander leaves.

Serve with Rice or any types of Bread.
By
ചെത്തു മാങ്ങാ അച്ചാർ
Ingredients :മാങ്ങാ മൂവാണ്ടൻ or നാടൻ ആണ് നല്ലത് 1kg (ചിത്രത്തിൽ കാണുന്ന പോലെ മുറിക്കുക നീളത്തിൽ. അല്പം കൂടി കട്ടി കൂടിയാലും കുഴപ്പമില്ല )
മുളക് പൊടി 1/2 cup 
മഞ്ഞൾ പൊടി 1/2 spoon
കായം രുചിക് അനുസരിച്ചു
കടുക് പൊടിച്ചത് 3spoon
ഉപ്പ്
തിളപ്പിച്ച്‌ ആറിയ വെള്ളം (വേണമെങ്കിൽ മാത്രം )
Method
വളരെ സിമ്പിൾ ആയ അച്ചാർ ആണ് ith. മാങ്ങാ മുറിച്ചു ഉപ്പ് തിരുമ്മി ഒരു സ്റ്റീൽ or മൺപാത്രത്തിൽ ഇട്ടു വെക്കുക. ഫ്രിഡ്‌ജിൽ ഒന്നും വെക്കേണ്ട. നന്നായി മൂടി കെട്ടി വെക്കണം. ഒരു 3 ഡേയ്‌സ് കഴിയുമ്പോൾ തുറക്കാം. ഇപ്പൊ ആ മാങ്ങയിലെ വെള്ളം മുഴുവൻ പുറത്തു വന്നിട്ടുണ്ടാകും. ഇതിലേക്ക് ആവശ്യത്തിന് മുളക് പൊടി, കായം, മഞ്ഞൾ പൊടി, കടുക് പൊടിച്ചത് ഇവ ചേർത്ത് മിക്സ്‌ ചെയ്യുക. കുറച്ചു കറിവേപ്പില ഇഷ്ടമാണെങ്കിൽ ചേർക്കാം. വെള്ളം കുറവാണെങ്കിൽ തിളപ്പിച്ചാറിയ വെള്ളം ലേശം ഒഴിച്ച് കൊടുക്കാം. ഇനി ഇത് ഒരു ഭരണിയിൽ ആക്കി മുകളിൽ നല്ലെണ്ണ ചൂടാക്കിയത് ഒരു 3-4 spoons ഒഴിച്ച് കൊടുക്കാം. പിന്നെ ഒരു നല്ല കോട്ടൺ തുണി കട്ടി കുറഞ്ഞത് നല്ലെണ്ണയിൽ മുക്കി അച്ചാറിന്റെ മുകളിലായി വിരിച്ചു കെട്ടി വെക്കാം. ഇത് ഒരു 3 4 months ഇരുന്നു കഴിഞ്ഞിട്ട് എടുക്കുന്നതാണ് നല്ലത്. അതായത് ഇപ്പൊ ഇട്ടാൽ മാങ്ങാ കാലം തീരുമ്പോളേക്കും എടുക്കാം. കഞ്ഞി, കപ്പ, ചേമ്പ് പുഴുക്ക് ഒക്കെ കൂടെ നല്ല കോമ്പിനേഷൻ ആണ്.
By
Maria John

വള്ളിച്ചീര പരിപ്പ് കറി

ഉണ്ടാക്കിയ വിധം:ഒരു കപ് മസൂർ ദാൽ (red lentils) അല്പം ഉപ്പും മഞ്ഞളും ചേർത്ത് വേവിക്കാൻ വെച്ച്.ഒരു കെട്ടു വള്ളിച്ചീര കഴുകി വൃത്തി ആക്കി തോർന്നപ്പോൾ ഇലകളും ഇളം തണ്ടും മാത്രം എടുത്തു രണ്ടു മൂന്ന് പ്രാവശ്യം കട്ട് ചെയ്തു.ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായപ്പോൾ അര ടീസ്പൂൺ ജീരകം പൊട്ടിച്ചു.ഇതിലോട്ടു അരിഞ്ഞ സവാള വെളുത്തുള്ളി ഇട്ടു വഴറ്റി.(ഇപ്പോൾ എനിക്ക് ഇളം ഇഞ്ചി ആണ് കിട്ടുന്നത് അതുകൊണ്ടു വഴറ്റാറില്ല.)ഇതോലോട്ടു പച്ചമുളക് കീറിയതും (വേണം എങ്കിൽ പഴുത്ത തക്കാളിയും)ഇട്ടു വഴറ്റി ഇല ഇട്ടു ഒന്ന് വഴറ്റി.ഇതിലേക്ക് വെന്ത പരിപ്പ് ഒഴിച്ച് ഇളക്കി.ചെറുതായി അരിഞ്ഞ ഇളം ഇഞ്ചിയും ഇട്ടു.ഒരു ഗ്ലാസ് തേങ്ങാപ്പാലും ചേർത്ത് ഇളക്കി തിള വരും മുമ്പേ അടുപ്പിൽ നിന്നും മാറ്റി. ഉപ്പും ചാറും ഒക്കെ അഡ്ജസ്റ്റ് ചെയ്തു.ചാറു കൂട്ടണം എങ്കിൽ തിളയ്ക്കുന്ന വെള്ളമോ അല്ലെങ്കിൽ തേങ്ങാപ്പാലോ ചേർക്കാം.
By

ചില്ലി സോസ്
പച്ചമുളക് - Big(10)/ small (10)
ചെറിയജീരകം - 2 tsp
ഇഞ്ചി ചെറുതായി അരിഞ്ഞത് -2 tsp
Oil-2 tbsp
കായപ്പൊടി - 1tsp
വിനെഗർ -1/2cup
വെള്ളം - 1cup
ഉപ്പ് - 2tsp
പഞ്ചസാര - 1tbsp ( ഓപ്ഷണൽ )

പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ജീരകം മൂപ്പിക്കുക . അതിലേക്ക് ചെറുതായി അരിഞ്ഞ പച്ചമുളക്, ഇഞ്ചി വഴറ്റുക... ഇനി കായപ്പൊടി, ഉപ്പ് ചേർക്കാം.... 5 min അടച്ചു വെച്ച് വേവിക്കുക.. ഇനി അതിലേക്ക് 1 കപ്പ്‌ വെള്ളം ഒഴിച്ച് നല്ലപോലെ വേവിക്കുക...വെള്ളം വറ്റി കഴിഞ്ഞതിനു ശേഷം പഞ്ചസാര ചേർക്കുക.. നല്ലപോലെ വഴറ്റുക.... തണുത്തതിനു ശേഷം വിനെഗർ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക...
വെള്ളത്തിന്റെ ഈർപ്പം ഇല്ലാത്ത ടിന്നിൽ 3 മാസം വരെ സൂക്ഷിക്കാം

Chicken Recipes

Ads Place 970 X 90

Beef Recipes

Mutton Recipes

Pork Recipes