വെണ്ടയ്ക്ക കറി 
By : Anu Thomas
വെണ്ടയ്ക്ക - 100 ഗ്രാം 
മല്ലി പൊടി - 1.5 ടീ സ്പൂൺ 
മുളക് പൊടി - 1 ടീ സ്പൂൺ 
മഞ്ഞൾ പൊടി - 1/2 ടീ സ്പൂൺ
കുരുമുളക് പൊടി - 1/2 ടീ സ്പൂൺ
സവാള - 1
ഇഞ്ചി - 1 ടീ സ്പൂൺ
തേങ്ങ പാൽ - 1 കപ്പ്‌
പട്ട - ഒരു കഷണം , ഗ്രാമ്പു - 2, ഏലക്ക - 2

മസാലയും പൊടികളും കുറച്ചു വെള്ളത്തിൽ അരച്ച് എടുക്കുക. പാനിൽ എണ്ണ ഒഴിച്ച് വെണ്ടയ്ക്ക കഷണങ്ങൾ വഴറ്റി മാറ്റി വെക്കുക.അതെ പാനിൽ സവാള , ഇഞ്ചി , കറി വേപ്പില വഴറ്റുക. ഉള്ളി ബ്രൌൺ ആകുമ്പോൾ അരപ്പ് ചേർത്ത് എണ്ണ തെളിയും വരെ വഴറ്റി, തേങ്ങ പാൽ കുറച്ചു ചേർക്കുക.തിളക്കുമ്പോൾ ഉപ്പും , വെണ്ടക്കയും ചേർക്കുക.കുറുകി വരുമ്പോൾ ബാക്കി തേങ്ങ പാല്കൂടി ചേർത്ത് 5 മിന്റ് കഴിഞ്ഞു ഓഫ്‌ ചെയ്യുക. അവസാനം കുരുമുളക് പൊടിച്ചത് ചേർക്കുക.

വെണ്ടയ്ക്ക തോരൻ
********************************
പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടുമ്പോൾ വറ്റൽ മുളക് ചേർക്കുക.2 സവാള അരിഞ്ഞതും ചേർത്ത് വഴറ്റുക. 200 ഗ്രാം വെണ്ടയ്ക്ക അരിഞ്ഞതും , 2 പച്ച മുളകും ചേർക്കുക. ഉപ്പും , മഞ്ഞൾ പൊടിയും ചേർത്ത് ചെറിയ ഫ്ലെമിൽ വേവിക്കുക. വെന്തു കഴിയുമ്പോൾ 1/4 കപ്പ്‌ തേങ്ങയും , കറി വേപ്പിലയും ചേർത്ത് ഇളക്കി ഓഫ്‌ ചെയ്യുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post