മേത്തി മശ്റൂം മലായ് 
By : Sumayya Sha
ചപ്പാത്തിയുടെ കൂടെ ഞാൻ മേത്തി മട്ടർ മലായ് ഉണ്ടാക്കാറുണ്ട്. ഇന്നലയും അതു ഉണ്ടാക്കാം എന്ന് കരുതി കിചെനിൽ കയറിയപ്പോൾ ആണ് കുറച്ചു മശ്റൂം ഇരിക്കുന്നതു ഓർത്തതു. എന്നാൽ പിന്നെ ഒരു ചേൻച്ചിനു മേത്തി മശ്റൂം മലായ് ഉണ്ടാക്കാം എന്ന് കരുതി. ഇന്നാ പിടിച്ചോളു രേസിപേ. 

ബട്ടൺ മശ്റൂം - 1 കപ് 
മേത്തി ലീവെസ് -1/2 കപ്
സവാള - 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1/2 Tsp
ജീരകം -1/2 Tsp
പച്ചമുളക് -1 or 2( എരിവു അനുസരിച്ച് )
മില്ക്ക് - 3/4 കപ്
Cashew- 8-10
ക്രീം -2 tbls optional
ഗരം മസാല - 1/2 Tsp
ചില്ലി പൌഡർ -1 Tsp
മഞ്ഞൾ പൊടി -1/4 Tsp
ഓയിൽ -1 Tbls
ഉപ്പ്
ആദ്യം മശ്റൂം ക്ലീൻ ചെയ്തു കട്ട്‌ ചെയ്തു ഉപ്പും മഞ്ഞളും ചേർത്ത വെള്ളത്തിൽ 10 മിനുറ്റെസ് മുക്കി വെക്കുക. എന്നിട്ട് വെള്ളം പിഴിഞ്ഞു എടുത്തു മാറ്റി വെക്കുക.
മേത്തി ലീവെസ് ക്ലീൻ ചെയ്തു കട്ട്‌ ചെയ്തു വെക്കുക.
cashew കുറച്ചു ചെറു ചൂട് വെള്ളത്തിൽ 10-15 മിനുറ്റെസ് കുതിർത്തു വെച്ചിട്ട് നന്നായി അരച്ച് പേസ്റ്റ് ഉണ്ടാക്കി മാറ്റി വെക്കുക.
സവാള പൊടിയായി അരിഞ്ഞു വെക്കുക. എന്നിട്ട് കടായി ചൂടാകുമ്പോൾ ഓയിൽ ഒഴിച്ച് ജീരകം പൊട്ടിക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ചേർത്തു വഴറ്റുക.എന്നിട്ട് സവാള ചേർത്ത് വഴറ്റുക. സവാള വഴന്ടാൽ cashew പേസ്റ്റ് ചേർത്ത് 2 മിനുറ്റെസ് വഴറ്റുക. ശേഷം ഗരംമസാല, ചില്ലി പൌഡർ, മഞ്ഞൾ പൊടി, ഉപ്പു എന്നിവ ചേർത്ത് വഴറ്റുക. എണ്ണ തെളിഞ്ഞാൽ മശ്റൂം ചേർത്ത് ഇളക്കുക. കുറച്ചു സമയം മൂടി വെച്ചു വേവിക്കുക. ഇടക്ക് ഇളക്കി കൊടുക്കണം.മശ്റൂം മുക്കാൽ വെന്താൽ മില്ക്ക് ചേർത്ത് ഇളക്കുക .ഒരു 2-3 മിനുറ്റെസ് കഴിഞ്ഞിട്ടു മേത്തി ലീവെസ് ചേർത്ത് ഇളക്കി മൂടി വെക്കുക. ചാർ ഇല്ലെങ്കിൽ കുറച്ചു വെള്ളം കൂടി ചേർക്കാം. ഒരു 2-3 മിനുറ്റെസ് കഴിയുമ്പോൾ ഉപ്പു നോക്കി അടുപ്പിൽ നിന്ന് ഇറക്കാം. 2Tbls cream ചേർത്താൽ കുറച്ചു കൂടി റിച് ആകും.നല്ല tasty മേത്തി മശ്റൂം മലായ് റെഡി.
health‌ conscious ആയിട്ടുള്ളവർ ക്രീം ചേർക്കണ്ട. ഞാൻ ഇപ്പോൾ ക്രീം use ചെയ്യേണ്ട രേസിപിയിൽ (for 2 Persons )ഒരു 1/2 കപ് മില്ക്ക് ആണ് ചേർക്കുന്നതു. കറിയുടെ quantity അനുസരിച്ച് മില്ക്ക് കൂടുതൽ ചേർക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post