ബീറ്റ്റൂട്ട് കുറുമ..
By : Ajish Achuthan
പരീക്ഷണാടിസ്ഥാനത്തിൽ ഉണ്ടാക്കിയതാണ്.. വല്ല്യ പുതുമ ഒന്നും ഇല്ലാട്ടോ.. പക്ഷെ സംഭവം നന്നായപ്പോൾ ഇവിടെ ഷെയർ ചെയ്യാം എന്ന് വെച്ചു..
അപ്പോ തുടങ്ങാം..
3 ബീറ്റൂട്ടും 2 ഉരുളക്കിഴങ്ങും cubes ആയി നുറുക്കി ഉപ്പു ചേർത്ത് വേവിക്കാൻ വെക്കുക.. വെള്ളം കൂടുതൽ ഇരുന്നോട്ടെ..
ചീനച്ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് അര സ്പൂൺ ജീരകം, വേപ്പില, 4 അല്ലി വെള്ളുള്ളി, 1ഇഞ്ച് ഇഞ്ചി, 2 പച്ചമുളകു കീറിയത് ഇട്ടു 2 മിനിറ്റു വഴറ്റുക.. അതിലേക്കു 2 സവാള അരിഞ്ഞത് ഇട്ടു 5 മിനിറ്റ് ചെറുതീയിൽ വഴറ്റുക..
(ഈ മിക്സ് പിന്നീട് മിക്സിയിൽ അടിക്കണം.. അത് കൊണ്ട് ചെറുതായി അരിയണ്ട ആവശ്യം ഇല്ല)
ഇതിൽക്കു അര സ്പൂൺ മഞ്ഞൾ പൊടി, മുക്കാൽ സ്പൂൺ മല്ലി പൊടി, ഒരു സ്പൂൺ മുളക്പൊടി ചേർത്ത ശേഷം 2 മിനിറ്റു വീണ്ടും വഴറ്റുക..
തീ off ചെയ്തു ചൂടാറാൻ വെക്കുക..
ബീറ്റ്‌റൂട്ട് വേകാൻ വെച്ചതിൽ വെള്ളം ഉണ്ടൊന്നു ഇടയ്ക്കു നോക്കാൻ മറക്കരുത്
ഇനി... രണ്ടുപിടി തേങ്ങ, അര സ്പൂൺ പെരും ജീരകം, അരസ്പൂൺ ഗരം മസാല ഇത്തിരി ചൂട് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക..
ചൂടാറാൻ വെച്ച മസാലയും ഇത്തിരി വെള്ളമൊഴിച്ചു അരച്ചെടുക്കുക..
രണ്ടു അരപ്പും കൂടെ വീണ്ടും ചീനച്ചട്ടിയിൽ ഇട്ടു mix ചെയ്തു തിളപ്പിക്കുക.. അതിലേക്കു വേവിച്ച ബീറ്റ്‌റൂട്ടും ഉരുളക്കിഴങ്ങും ഇട്ടു മിക്സ് ചെയ്തു 4 മിനിറ്റു തിളപ്പിക്കുക..
ഉപ്പ് check ചെയ്യുക..
പകുതി നാരങ്ങ കുരു വീഴാതെ പിഴിഞ്ഞൊഴിക്കുക..
തീ off ചെയ്‌ത് മല്ലിയില ചേർത്ത് മിക്സ് ചെയ്യുക..
ചപ്പാത്തിക്കൊപ്പം ശൂപ്പറാ...
എഴുതി വന്നപ്പോൾ complicated ആയ പോലെ.. പക്ഷെ ഉണ്ടാക്കാൻ ഇത്ര ബുദ്ധിമുട്ടില്ലാട്ടോ..

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes