പേരുകേട്ട ചേന്ദമംഗലം പപ്പടവട ഉണ്ടാക്കേണ്ട രീതി എനിക്ക് പറഞ്ഞുതന്നത് എന്റെ പ്രിയ സുഹൃത്തായ ബാലകൃഷ്ണ പൈ ആയിരുന്നു. അവർക്കു ചേന്ദമംഗത്ത് പപ്പടവും,മുറുക്കും പാപ്പടവടയും ഉണ്ടാക്കി വിക്കുന്ന കച്ചവടം ഉണ്ടായിരുന്നു.
പാപ്പടവടയുണ്ടാക്കാൻ എളുപ്പമാണ്.
ആദ്യം ബേബി പപ്പടം വെയിലത്തിട്ടു നന്നായി ഉണക്കണം. വാടിപോലെ ആകണം. പെട്ടന്ന് ഒടിഞ്ഞു പോകുന്നവരെ ഉണക്കണം.
അരിപ്പൊടി അധികം മിനുസ്സമല്ലാതെ പൊടിച്ചത് .അതിൽ ജീരകവും,എള്ളും,മഞ്ഞപ്പൊടിയും വളരെ കുറച്ചു ഉപ്പും വെള്ളം ചേർത്ത് ഭജിയുണ്ടാക്കുന്ന പാകത്തിൽ കലാക്കിയെടുക്കണം. ഉപ്പധികം ഇടേണ്ട കാരണം പാപ്പടത്തിൽ ഉപ്പുണ്ടാകും. നിങ്ങള്ക്ക് വേണമെങ്കിൽ കുരുമുളക് പൊടിയോ,മുളകുപൊടിയോ നിങ്ങളുടെ ഇഷ്ടത്തിന് ചേർക്കാം.
മാവിൽ പാകത്തിന് വെള്ളം ചേർത്താൽ മതിയാകും. വെള്ളം കുറഞ്ഞുപോയൽ ഉള്ളിൽ വേവില്ല . മീഡിയം ചൂടിൽ വറത്തെടുക്കണം അല്ലെങ്കിൽ മുറുക്കം കുറഞ്ഞുപോകും.
By : Subhash Ambat

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post