ഏത്തപ്പഴം അട
By : Manoj M Audios
ചക്കയില്ലെങ്കിലും അടയുണ്ടാക്കാം അതേ സ്വാദോടെ
ഏത്തപ്പഴം 1kg
ശർക്കര അരക്കിലോ
ഗോതമ്പ് പൊടി ആവശ്യത്തിന് തേങ്ങക്കൊത്ത് അര മുറി തേങ്ങയുടെ
ഏലക്ക 8 എണ്ണം പൊടിച്ചത്
ഏത്തപ്പഴം കട്ടിക്കുറച്ച് വട്ടത്തിൽ അരിഞ്ഞെടുക്കുക ശർക്കരയും പൊടിയായി അരിഞ്ഞെടുക്കക
ഒരു ഉരുളി അടുപ്പിൽ വച്ച് ചൂടാവുമ്പോൾ അരിഞ്ഞ പഴമിട്ട് ഇളക്കി കൊണ്ടിരിക്കുക ശരിക്കു കുഴഞ്ഞപരുവമാകുമ്പോൾ അരിക്ക് വച്ച ശൾക്കര ചേർത്തിളക്കുക ശർക്കര ഉരുകി പഴവുമായി മിക്സ് ) യി കഴിയുമ്പേ>ൾ ഏലക്കാ പൊടിച്ചതും ചേർത്ത് വരട്ടിയെടുക്കുക
ഇതിന്റെ കൂടെ ആവശ്യത്തിനു ഗോതമ്പുപൊടി തേങ്ങക്കൊത്ത് കൂടിചേർത്തു ആവശ്യത്തിനു വെള്ളവും ചേർത്ത് കുഴച്ചെടുക്കുക (ഏത്തപ്പഴo മിക്സിയിലിട്ടടിച്ചട്ട് വരട്ടിയാലും നന്നായിരിക്കും) ഇനി വാഴയിലയിലോ എടന്നയിലയിലോ പരത്തി വേവിച്ചെടുക്കുക മധുരം കുറവ് വേണ്ടവർ ശർക്കര കുറച്ചിട്ടാ മതിയെട്ടോ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post