എഗ്ഗ് ഫ്രൈഡ് റൈസ് 
By : Latha Subramanian
ചേരുവകൾ :-
ബസ്മതി അരി...... 2കപ്പ്‌ 
നെയ്യ്‌....... 1ടേബിൾസ്പൂൺ 
വെളിച്ചെണ്ണ....... 1ടേബിൾസ്പൂൺ
വെളുത്തുള്ളി ചെറുതായി അരിഞ്ഞത്..... 1ടേബിൾ സ്പൂൺ
കാരറ്റ് ചെറുതായി അരിഞ്ഞത്...... 1/2കപ്പ്‌
കാബേജു നീളത്തിൽ അരിഞ്ഞത..... 1/2 കപ്പ്‌
1/2ക്യാപ്സിക്കം ക്യൂബ്സ് ആയി അരിഞ്ഞത്
മുട്ട....... 2 എണ്ണം
സോയ സോസ്...... 1 ടേബിൾസ്പൂൺ
വൈറ്റ് വിനെഗർ...... 1ടീസ്പൂൺ
കുരുമുളക് പൊടി.... 1/4ടേബിൾസ്പൂൺ
സ്പ്രിങ് ഒനിയൻ..... 1/2 കപ്പ്‌
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :-
ബസ്മതി അരി കഴുകി 20 മിനിറ്റ് വെള്ളം വാരാൻ വക്കുക. നീളം ഉള്ള അരി യാ ണേൽ വളരെ നല്ലതാണ്. എന്നിട്ട് ഒരു ചെമ്പിൽ ആവശ്യത്തിന് വെള്ളം തിളപ്പിച്ചു
അതിലേക്ക് കഴുകിവച്ച അരി ചേർക്കുക. ഒപ്പം തന്നെ നെയ്യും ചേർക്കുക. നെയ്യ്‌ ചേർക്കുന്നത് ചോറ് പരസ്പരം ഒട്ടിപിടിക്കായ്‌തിരിക്കാനാണ്. ഏകദേശം ഒരു 15-20 മിനുട്സിൽ ചോറ് റെഡി ആകും. എന്ടെങ്കിലും കാരണവശാൽ വെള്ളം കൂടിപ്പോയാൽ അത് ഊറ്റി കളയുക. ഇനി നമ്മൾ ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് വെളുത്തുള്ളി ഇടുക. അതൊന്നു ചെറുതായി മൂപ്പിച്ചു കഴിഞ്ഞാൽ അരിഞ്ഞുവെച്ച ക്യാരറ്റ്, ക്യാപ്‌സിക്കം, ക്യാബേജു എന്നിവ ചേർത്ത് ഒന്ന് നന്നായി ഫ്രൈ ചെയ്യുക. ആവശ്യത്തിന് ഉപ്പും ചേർക്കണം. ഇതിലേക്ക് 2 മുട്ട പൊട്ടിച്ചൊഴിക്കുക. മുട്ട വേവുന്നതുവരെ നന്നായി ഇളക്കികൊടുക്കണം. മീഡിയം ഫ്ലമിൽ മതി. കുരുമുളകുപൊടി ചേർക്കുക. മുട്ടടെ പച്ച മണം മാറിയാൽ സോയാസോസ്, വിനെഗർ ചേർക്കണം. ഇതിലേക്ക് നമുക്ക് അരിഞ്ഞുവെച്ച സ്പ്രിങ് ഒനിയൻ പകുതി ചേർക്കാം. ഏറ്റവും ഒടുവിൽ നമുക്ക് വേവിച്ചു വച്ച റൈസ് ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഗ്യാസ് ഓഫ്‌ ചെയ്യാം. ബാക്കി സ്പ്രിങ് ഒനിയൻ നമുക്ക് അലങ്കരിക്കാൻ ഉപയോഗിക്കാം. ഇത് കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപാട് ഇഷ്ടാവും. നമ്മുടെ ടേസ്റ്റി "എഗ്ഗ് ഫ്രൈഡ് റൈസ് " റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post