ഇന്ന് ഞാൻ വന്നിരിക്കുന്നത് 2 സിംപിൾ ഇവനിംഗ് സ്നാക്സുമായിട്ടാണ്
അവിൽ കുഴച്ചത് & ഉള്ളി അപ്പം
By : Shaharban Shanu
എല്ലാർക്കും അറിയാവുന്നതാവും...പിള്ളേർക്ക് അല്ലേൽ പെട്ടെന്ന് വീട്ടിൽ ഗസ്റ്റ് വന്നാൽ പെട്ടെന്ന് ഉണ്ടാക്കി കൊടുക്കാം
ബേക്കറി ഐറ്റംസിനെക്കാൾ ഇഷ്ടത്തോടെ കഴിക്കും എല്ലാരും
ബേക്കറി ഐറ്റംസിനെക്കാൾ ഇഷ്ടത്തോടെ കഴിക്കും എല്ലാരും
അവിൽ നന്നായി മൊരുമൊരാന്ന് ലോ ഫ്ളേമിൽ ഇട്ട് വറുതെടുക്കുക....ചൂട് പോയാൽ... ബോട്ടിലിൽ ഇട്ട് വെക്കാം
ആവശ്യം ഉള്ളപ്പൊ അവിൽ വറുത്തത്, തേങ്ങ ചിരകിയത്, ഏലക്ക പൊടിച്ചത്, പഞ്ചസാര എന്നിവ ചേർത്ത് നന്നായി കുഴച്ച്... അപ്പൊ തന്നെ കഴിക്കണം... അല്ലേൽ അവിൽ തണുത്ത് പോവും....കിടിലൻ ടേസ്റ്റ് ആണ്.... സാധാരണ അവിൽ കുഴക്കുമ്പോൾ ഇനി തൊട്ട് വറുത്തതിന് ശേഷം ഒന്ന് ട്റൈ ചെയ്യൂ....
ഉള്ളി അപ്പം... പൃത്യേകിച്ച് റെസിപ്പിടെ ആവശ്യം ഇല്ല....എങ്കിലും ജസ്റ്റ് പറയാം
വലിയ/ചെറിയ ഉള്ളി, കറി വേപ്പില, മുളക് എന്നിവ ചെറുതായി അരിഞ്ഞ് കുറച്ച് എണ്ണയിൽ കരിയാതെ ക്റിസ്പായി വറക്കുക.....അവസാനം കുറച്ച് തേങ്ങ ചിരകിയത്(ഇല്ലെങ്കിലും കുഴപ്പില്ല... ടേസ്റ്റി ആണുട്ടോ) കൂടെ ചേർത്ത് ഒന്ന് വഴറ്റി....അത് എണ്ണയോടെ അരി പൊടിയിലേക്ക് ഇട്ട് ഉപ്പ്, വെള്ളം ചേർത്ത്.... കട്ടിയിൽ മാവ് തയ്യാറാക്കുക
പിന്നെ ദോശ കല്ലിൽ മാവ് ഒഴിച്ച് 2 സൈഡും മൊരിച്ച് ചുട്ടെടുക്കാം
പിന്നെ ദോശ കല്ലിൽ മാവ് ഒഴിച്ച് 2 സൈഡും മൊരിച്ച് ചുട്ടെടുക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes