ചേന റോസ്റ്റ്
By : Shejeena Salim
ചേന അരിഞ്ഞത് - ഒരു കപ്പ്
സവാള - രണ്ടെണ്ണം (അരിഞ്ഞത്)
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്- ഒരു സ്പൂൺ
ചുവന്ന ഉള്ളി - 10 എണ്ണം
പച്ചമുളക് - രണ്ട്
കുരുമുളക് പൊടി - അര സ്പൂൺ
മഞ്ഞൾ പൊടി- അര സ്പൂൺ
മുളക് പൊടി - രണ്ട് സ്പൂൺ
ഗരം മസാല - അര സ്പൂൺ
തക്കാളി - രണ്ട് ( അരിഞ്ഞത്)
ഉപ്പ്, എണ്ണ, മല്ലി ഇല, കറിവേപ്പില ആവശ്യത്തിന് .
ആദ്യം ചേനയിൽ മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ്, എന്നിവ ചേർത്ത് മിക്സാക്കി വെക്കുക. അടുത്തത് ചെറിയ ഉള്ളി പച്ചമുളക് എന്നിവ ചതച്ച് വെക്കുക. അതിന് ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി അതിൽ സവാള ഇട്ട് വറത്ത് കോരുക. ആ എണ്ണയിൽ തന്നെ ചേന ഫ്രൈ ചെയ്ത് എടുക്കുക. ഒരുപാൻ ചൂടാക്കി കുറച്ച് എണ്ണ ഒഴിച്ച് ചതച്ച് വെച്ച ചെറിയ ഉള്ളി, പച്ചമുളക് മിക്സ് ഇടുക കറിവേപ്പിലയും ഇട്ട് കൊടുക്കുക. ഒപ്പം തന്നെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, നന്നായി ഇളക്കി കൊടുക്കുക. അടുത്തത് തക്കാളി ചേർത്ത് നന്നായി വഴറ്റിയ ശേഷം വറത്ത് വെച്ച ചേനയും ,സവാളയും ചേർക്കാം. നന്നായി ഇളക്കിയ ശേഷം കുരുമുളക് പൊടിയും, ഗരം മസാലയും ആവശ്യത്തിന് ഉപ്പും ,മല്ലി ഇലയും ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes