കുക്കീസ് കഴിക്കാൻ ഇഷ്ടാരുന്നു...ഒന്ന് ഉണ്ടാക്കി നോക്കാൻ ആഗ്റഹവും....എന്റെ ഓവനിൽ വലിയ വിശ്വാസം ഇല്ലാത്തത് കൊണ്ട് അതും നടന്നില്ല..(ഒരു കേക്ക് ഉണ്ടാക്കി കരിഞ്ഞു പോയി..അതിൽ പിന്നെ ഒരു പേടിയാ😛)
കുക്കറിൽ കുക്കി ഉണ്ടാക്കാൻ ഒന്ന് ശ്റമിച്ചു...നന്നായി കിട്ടി.....
കുക്കർ കോകനട്ട് കുക്കീസ്/ബിസ്കററ്
By : Shaharban Shanu
1. മൈദ -1 കപ്പ്
2. സ്വീറ്റഡ്ഡ് ഡെസിക്കേറ്റഡ് കോകനട്ട് -1 കപ്പ്
3. പൊടിച്ച പഞ്ചസാര -1 കപ്പ്
4. ബട്ടർ/നെയ്യ് മെൽട്ട് ചെയ്തത് - 1 സ്പൂൺ
5. മുട്ട ചെറുതായി ബീറ്റ് ചെയ്തത്-1
6. ബേക്കിങ് പൗഡർ - 1 നുള്ള്
ഡെസിക്കേറ്റഡ് കോകനട്ട് കടയിൽ നിന്ന് വാങ്ങിക്കാൻ കിട്ടും...അല്ലെങ്കിൽ തേങ്ങ ചിരകിയത് മിക്സിയിൽ ക്റഷ് ചെയ്ത്...ഒരു പാൻ ലോ ഫ്ലേമിൽ വെച്ച് അതിലിട്ട് 2 സ്പൂൺ പഞ്ചസാര ചേർത്ത് അത്യാവശ്യം ഡ്റൈ ആക്കി എടുക്കുക
1,3,6 ചേരുവകൾ അരിച്ചെടുക്കുക....അതിലേക്ക് 2,4,5 ചേരുവകൾ കൂടി ചേർത്ത് നന്നായി കുഴച്ചെടുക്കുക....ചപ്പാത്തി മാവിനെക്കാൾ കുറച്ചൂടെ ടൈറ്റ് ആയിട്ട്....
മാവ് കൂടുതൽ ലൂസ് ആണേൽ കുറേശ്ശെ മൈദ ചേർത്ത് ടൈറ്റ് ആക്കാം
മാവ് ടൈറ്റ് ആണേൽ ബട്ടർ/നെയ്യ് ചേർത്ത് ലൂസ് ആക്കാം
ഒരു 10 മിനിട്ട് ഈ മാവ് ശെരിക്കും കവർ ചെയ്ത് ഫ്റിഡ്ജിൽ വെക്കണം.....
അതിന് ശേഷം മാവ് ചെറിയ ബാൾസ് ആക്കി ഒന്ന് പരത്തി ഡെക്കറേറ്റ് ചെയ്യാം... നല്ല ചെറുതായാൽ കുക്ക് ആവാൻ നല്ലതാണ്.....
ഒരു കട്ടിയുള്ള പരന്ന പാൻ ചൂടാക്കി അതിലേക്ക്...എണ്ണ പുരട്ടി മൈദ വിതറിയ(ഡസ്റ്റിങ്) കുക്കർ വെച്ച്...കുക്കീസ് പരത്തിയത് ഗാപ് ഇട്ട് വെക്കുക.....
വെയിറ്റ് ഇടാതെ മീഡിയം/ലോ ഫ്ലേമിൽ കുക്കർ അടച്ച് വെച്ച് വേവിക്കുക...
ഒരു 10-15 മിനിട്ട് കഴിഞ്ഞാൽ ഇടക്ക് തുറന്ന് നോക്കാം....
സൈഡ്സ് നന്നായി ബ്റൗൺ കളറും മുകളിൽ ചെറുതായി കളർ വന്നാൽ കുക്കീസ് എടുത്ത് ഒരു ഗ്റിൽ പോലുള്ള ട്റേയിൽ തണുക്കാൻ വെക്കാം
ചൂട് പോവുമ്പോഴാണ് കുക്കി ശെരിക്കും ക്റിസ്പ് ആവുന്നത്....
എല്ലാവരും ട്റൈ ചെയ്യണേ......ഞാൻ ഉണ്ടാകിയതോണ്ട് പറയല്ല നല്ല ടേസ്റ്റ് ആണുട്ടോ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post