ചക്കകുരു  പാഷൻ ഫ്രൂട്ട് കറി
By :റീമ സാജു
ഇന്നത്തെ എന്റെ ഒരു കൊച്ചു പരീക്ഷണം ആണ്. അത് എല്ലാവർക്കും ഇഷ്ടമായതുകൊണ്ട് നിങ്ങളുമായി പങ്കു വെക്കുന്നു. എന്റെ ആദ്യത്തെ പോസ്റ്റ്‌ ആണ്. തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണം. 
Ingredients :
ചക്കക്കുരു ചെറുതായി നുറുക്കിയത് -1/2  cup
പാഷൻഫ്രൂട്ട് -2എണ്ണo
തേങ്ങ ചിരകിയത് -ഒരു തേങ്ങയുടെ പകുതി
പച്ചമുളക് /കാന്താരി മുളക് -എരിവിന് അനുസരിച്ച്
മഞ്ഞൾപൊടി -1/4 tsp
വറ്റൽ മുളക് -2 എണ്ണം
ചെറിയ ഉള്ളി -3എണ്ണം നുറുക്കിയത്
കടുക് -ആവശ്യത്തിന്
കറിവേപ്പില -ആവശ്യത്തിന്
വെളിച്ചെണ്ണ -താളിക്കാൻ ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
Method:
ചക്കക്കുരു ആദ്യം കുറച്ച് ഉപ്പും മഞ്ഞൾപൊടിയും,1/2tsp മുളകുപൊടിയും  വേവാൻ ആവശ്യത്തിന് ഉള്ള വെള്ളവും ചേർത്ത് നന്നായി  വേവിക്കുക. കറി ഉണ്ടാക്കാൻ ഞാൻ മണ്പാത്രം ആണ് ഉപയോഗിച്ചിരിക്കുന്നത്. പാത്രം  അടുപ്പത്തു വച്ചു passion fruitinte അകത്തെ കുരു അതിലേക്കു ഇടുക. കുറച്ചു  ഉപ്പും മഞ്ഞൾപൊടിയും കുറച്ച് വെള്ളവും ചേർത്ത് തിളപ്പിക്കുക. തേങ്ങ മുളകും കുറച്ച് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.അരച്ച തേങ്ങ പാഷൻ ഫ്രൂട്ട്  തിളച്ചതിലേക്കു  ചേർത്തു നന്നായി ഇളക്കുക.കറി തിളച്ചു കഴിയുമ്പോൾ ഓഫ്‌ ചെയ്യാം. ഇനി ഇതിലേക്ക് കടുകും വറ്റൽ മുളകും കറിവേപ്പിലയും എണ്ണയിൽ വറുത്തു ചേർക്കുക. കറി റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post