Oats Nuts Laddoo - ഓട്സ് നട്സ് ലഡൂ
By : Zubeer Yadoo
Ingredients
Oats 2 cup( I used rolled oats not instant oats)
Cashew. 1/2 cup
Almonds. 1/2 cup
Decicated coconut. 1/2 cup
Salt. 1 pinch
Jaggery 1/2 ball
Sesame seed 1 spoon ( optional)
Freshly grated coconut 1/2 cup
Ghee / butter 2 tablespoon
രണ്ടു കപ്പ് ഓട്സ് മീഡിയം തീയിൽ ഡ്രൈ റോയ്സ്റ് ചെയ്യുക പകുതി ഫ്രൈ ആകുമ്പോൾ 1/2 കപ്പ് കശുവണ്ടിയും 1/2 കപ്പ് സ്‌ലൈസ്ഡ് ബാദാം കൂടി ചേർത്ത് നന്നായി വറുക്കുക.അതിലേക്കു 1/2 കപ്പ് ഡെസിക്കേറ്റഡ് coconut കൂടി ഇട്ടു തീ ഓഫ് ചെയ്തു നന്നായി ഇളക്കുക. ഫ്രൈ പാനില് ചൂട് കൊണ്ട് തേങ്ങാ ഒന്ന് നന്നായി ചൂടായിക്കോളും. ഇത് ചൂടാറാൻ മാറ്റിവയ്ക്കുക. ഇതിൽ നിന്നും രണ്ടു കപ്പ് മിക്സ് എടുത്തു മിക്സിയിൽ ക്രഷ് ചെയ്തെടുക്കുക. കുട്ടികൾക്ക് കൊടുക്കാൻ ഉള്ള കൊണ്ട് ഞാൻ ചെറിയ തരിയാക്കിഎടുത്തു . ബാക്കിയുള്ള മിക്സ് പുട്ടിനു പാകത്തിന് തരി പോലെ പൊടിച്ചെടുക്കുക.
ഓട്സ് നട്സ് ലഡൂ
ഞാൻ ഒരുണ്ട ശർക്കരയുടെ പകുതി ആണ് എടുത്തത് അതിത്തിരി കൂടുതൽ പോലെ എനിക്ക് തോന്നി .അപ്പോൾ അതിലും കുറച്ച എടുക്കുക. മധുരം കുറവ് തോന്നിയാൽ കുറച്ചു തേൻ ഒഴിച്ചാലും മതി. അല്ലെങ്കിൽ തേൻ ഉപയോഗിച്ചും ഉണ്ടാക്കാം. ഞാൻ തേൻ ചേർത്തും ഉണ്ടാക്കി എടുത്തിട്ടുണ്ട് രണ്ടും നല്ലതാണ്.
ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് ശർക്കര പാനിയാക്കി അതിലേക്കു അര കപ്പ് തേങ്ങാ ചിരകിയതും ഒരു നുള്ളു ഉപ്പും രണ്ടു സ്പൂൺ നെയ്യും ഇഷ്ടമുണ്ടെങ്കിൽ കുറച്ചു എള്ളും കൂടി ചേർത്ത് നന്നായി വരട്ടി തീ ഓഫ് ചെയ്തു അടുപ്പിൽ നിന്നും പത്രം മാറ്റി വച്ച് അതിലേക്കു പൊടിച്ചു മിക്സ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക . കയ്യിൽ കുറച്ചു നെയ്യ് തടവി ചെറിയ ഉരുളകൾ ആയി ഉരുട്ടി എടുക്കുക.
ഇവിടെ കുട്ടികൾക്ക് ഇഷ്ടമായി. നിങ്ങൾക്കും ഇഷ്ടമാകും

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post