നെയ്ച്ചോറും മീൻ മസാലയും
By: Nikhil Rejani Babu
****************************
നെയ്ച്ചോർ
**********
*ഒരു സവാള നീളത്തിൽ അരിഞ്ഞതും,കുറച്ചു ഉണക്ക മുന്തിരിയും അണ്ടിപ്പരിപ്പും കറിവേപ്പിലയും വറുത്തു വെക്കുക.
*കുക്കറിൽ 3 സ്പൂണ് നെയ്‌ ഒഴിച്ച ശേഷം2 പട്ട, 3 ഗ്രാമ്പൂ,3ഏലയ്ക്ക, ഒരു വഴനയില,ഒരു സ്പൂണ് കുരുമുളക് ചേർത്തു വഴറ്റുക.
*ഇതിലേക്ക് ഒരു സവാള അരിഞ്ഞതും 4 പച്ചമുളക് നീളത്തിൽ അരിഞ്ഞതും ചേർത്തു വഴറ്റിയ ശേഷം 15 മിനുറ്റ് കുതിർത്തു വെച്ച 2 ഗ്ലാസ് ബിരിയാണി അരിയും ഉപ്പും ചേർത്തു ഒരു രണ്ടു മിനിറ്റ് വഴറ്റുക.
* ഇതിലേക്ക് 3 ഗ്ലാസ് ചൂടുവെള്ളം ഒഴിച്ച ശേഷം കുക്കർ അടച്ച ശേഷം ഒരു വിസിൽ വന്നതിനു ശേഷം ഒരു 15 മിനുറ്റ് അനക്കാതെ വെക്കുക.
*ഇതിനു മുകളിൽ വറുത്തു വെച്ച ഐറ്റംസ് ,മല്ലിയില ,പുതിന ഇല ചേർക്കാം

മീൻ മസാല
************
*വൃത്തിയാക്കിയ അരക്കിലോ മീനിൽ ഒരു സ്പൂണ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,ഉപ്പു,നാരങ്ങാ നീര്,ഒരു സ്പൂണ് മുളക് പൊടി,അര സ്പൂണ് മഞ്ഞൾ പൊടി, അര സ്പൂണ് കുരുമുളക് പൊടി എല്ലാം കൂടി തേച്ചു പിടിപ്പിച്ചു ഒരു മണിക്കൂർ വെച്ചതിന് ശേഷം എണ്ണയിൽ വറുത്തു എടുക്കുക.അധികം fry ചെയ്യാതെ ഒരു സൈഡും 3 to 4 മിനുറ്റ് fry ചെയ്താൽ മതി.
*മീൻ എടുത്തു മാറ്റി ഇതേ എണ്ണയിൽ 2 ടീ സ്പൂണ് ഇഞ്ചിവെളുത്തുള്ളി അരച്ചത് ചേർത്തു നന്നായി വഴറ്റിയ ശേഷം 3 സവാള നീളത്തിൽ അരിഞ്ഞതും 3 പച്ചമുളകും ചേർക്കുക.
*നന്നായി വാടിയാൽ 1 tea spoon മുളക് പൊടി,1 സ്പൂണ് കുരുമുളക് പൊടി,2 സ്പൂണ് മല്ലി പൊടി, അര സ്പൂണ് ഗരം മസാല, അര സ്പൂണ് ജീരക പൊടി ചേർത്തു ചെറിയ തീയിൽ വഴറ്റിയ ശേഷം ഉപ്പും 2 തക്കാളി അരിഞ്ഞതും ചേർത്തു വീണ്ടും വഴറ്റുക.
*ഇതിലേക്ക് അര ഗ്ലാസ് ചൂട് വെള്ളം ഒഴിച്ച ശേഷം വറുത്തു വെച്ച മീൻ ചേർത്തു അടച്ചു വേവിക്കുക.
*ഇടയ്ക്കു മീൻ മറിച്ചു ഇട്ട് വെള്ളം നന്നായി വറ്റി മസാല മീനിൽ പൊതിഞ്ഞു ഇരിക്കുമ്പോ stove off ചെയ്യാം...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post