രുചിയുള്ള അപ്പം എങ്ങനെ തയ്യാറാക്കാം.
By : Sree Harish
ഗ്രൂപ്പിലെ ഒരു സുഹൃത്തിന്റെ അവശ്യ പ്രകാരമാണ് ഞാൻ ഈ പോസ്റ്റ് ചെയ്യുന്നത്.ഞാൻ അപ്പത്തിന് ഉപയോഗിക്കുന്നത് കരിക്ക് (ഇളവൻ തേങ്ങ) ആണ്.ഇതൊരു പ്രത്യേക രുചിയും സോഫ്റ്റനെസും നൽകും.കരിക്കു കിട്ടിയില്ലയെങ്കിൽ തേങ്ങയോ തേങ്ങാപ്പാലോ ചേർക്കാം.അപ്പച്ചട്ടി നന്നായി ചൂടായ ശേഷം തീയ് കുറച്ചു വേണം തയ്യാറാകാൻ.എവിടെ ഞാൻ ഉപയോഗിച്ചിരിക്കുന്നത്..
പച്ചരി -2 കപ്പ് (6 -8 മണിക്കൂർ കുതിർത്തുവെക്കുക)
കരിക്ക് -1
പഞ്ചസാര -1 ടേബിൾ സ്പൂൺ
ഉപ്പ്,വെള്ളം -ആവശ്യത്തിന്
ഈസ്റ്റ് -3/4 ടി സ്പൂൺ
തരിയുള്ള അരിപ്പൊടി / റവ - 1 ടേബിൾ സ്പൂൺ.
ഈസ്റ്റ് രണ്ടു ടേബിൾസ്പൂൺ ചെറു ചൂടുവെള്ളത്തിൽ കലക്കി വെക്കുക,തരിയുള്ള അരിപ്പൊടി അല്ലെങ്കിൽ റവ അല്പം വെള്ളമൊഴിച്ചു ഒന്ന് ചൂടാക്കി ചെറുതായി കുറുകി വരുമ്പോൾ വാങ്ങി വെക്കുക.
കുതിർത്ത പച്ചരി കരിക്കു ചേർത്ത് നന്നായി അരച്ചെടുക്കുക.അരക്കാൻ കരിക്കിന്റെ വെള്ളം അല്ലെങ്കിൽ തേങ്ങ വെള്ളം ആദ്യം ഉപയോഗിക്കുക.ഒരുപാടു ലൂസാകാൻ പാടില്ല.ഇതിലേക്ക് പഞ്ചസാരയും കുറുക്കിയ അരിപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.ശേഷം ഈസ്റ്റ് ചേർത്തിളക്കാം.8 -10 മണിക്കൂർ വെച്ച ശേഷം ഉപ്പ് ചേർത്തിളക്കി ചുട്ടെടുക്കാം.മാവ് കട്ടിയാണെങ്കിൽ തേങ്ങാപ്പാലോ വെള്ളമോ കുറേശ്ശേ ചേർത്ത് ശ്രദ്ധയോടെ ലൂസാക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes